കണ്ണൂർ : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ജീവന് അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രിയുടെ അടക്കമുള്ളവരുടെ രഹസ്യങ്ങളുടെ കാവലാളാണ് സി.എം. രവീന്ദ്രന്. എം. ശിവശങ്കര്‍ നേരത്തെ പയറ്റിയ അടവുകള്‍ തന്നെയാണ് സി.എം. രവീന്ദ്രനും പയറ്റുന്നത്. സ്വപ്ന സുരേഷിന്റെ ജീവന് അപകടത്തിലാണ്. സ്വപ്നയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കണ്ണൂരില്‍ പറഞ്ഞു.


