തിരുവവന്തപുരം: സംസ്ഥാനത്ത് ഇന്ന് 3272 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂർ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂർ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസർകോട് 44 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
23 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2859 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 514, കോഴിക്കോട് 362, തൃശൂര്‍ 295, കൊല്ലം 287, ആലപ്പുഴ 277, എറണാകുളം 203, തിരുവനന്തപുരം 179, കോട്ടയം 199, പാലക്കാട് 93, കണ്ണൂര്‍ 117, ഇടുക്കി 137, പത്തനംതിട്ട 99, വയനാട് 58, കാസര്‍കോട് 39 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4705 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 297, കൊല്ലം 329, പത്തനംതിട്ട 171, ആലപ്പുഴ 312, കോട്ടയം 354, ഇടുക്കി 119, എറണാകുളം 354, തൃശൂര്‍ 563, പാലക്കാട് 323, മലപ്പുറം 864, കോഴിക്കോട് 571, വയനാട് 150, കണ്ണൂര്‍ 234, കാസര്‍കോട് 64 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 59,467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,77,616 പേര് ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടി.