മനാമ: അന്തരിച്ച മുൻ ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ ഓർമക്കായി, ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി. കെ) ബഹ്റൈൻ ചാപ്റ്റർ സച്ചിൻ ക്രിക്കറ്റ് ക്ലബ്ബുമായി ചേർന്ന് കിംങ്ങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ എഴുപതോളം പേര് രക്തം ദാനം ചെയ്തു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഐ. സി. ആർ. എഫ് ചെയർമാൻ അരുദാസ് തോമസ്, ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് ക്യാമ്പിൽ പങ്കെടുത്തവരെയും, കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ജീവനക്കാർ, സംഘാടകരായ ബിഡികെ ബഹ്റൈൻ, സച്ചിൻ ക്രിക്കറ്റ് ക്ലബ്ബ് ഭാരവാഹിൾ എന്നിവരുടെ സേവന മനോഭാവത്തെ അഭിനന്ദിച്ചു. ബി. ഡി. കെ. ചെയർമാൻ കെ. ടി. സലിം, ജനറൽ സെക്രട്ടറി റോജി ജോൺ, സച്ചിൻ ക്രിക്കറ്റ് ക്ലബ്ബ് കോഓർഡിനേറ്റർ അനീഷ് മുരളീധരൻ എന്നിവർ സംസാരിച്ചു.
ബി. ഡി. കെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ട്രെഷറർ ഫിലിപ്പ് വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിബിൻ ജോയ്, സാബു അഗസ്റ്റിൻ, അശ്വിൻ രവീന്ദ്രൻ, സുനിൽ എം. വി, മിഥുൻ മുരളി, രേഷ്മ ഗിരീഷ്, രമ്യ ഗിരീഷ്,ശ്രീജ ശ്രീധരൻ, സ്മിത സാബു, സച്ചിൻ ക്രിക്കറ്റ് ക്ലബ്ബ്ന്റെ ജിതിൻ ബേബി , റോബിൻ കോശി, അനു ബി കുറുപ്പ് എന്നിവർ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് നേതൃത്വം നൽകി.