മനാമ: ഇന്ത്യൻ എംബസി ബഹ്റൈൻ രക്ഷാകർതൃത്വത്തിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) ‘സ്പെക്ട്ര 2020’ എന്ന പേരിൽ ഈ വർഷത്തെ ആർട്ട് കാർണിവൽ ഓൺലൈനിലൂടെ സംഘടിപ്പിക്കുന്നു. കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ആർട്ട് കാർണിവൽ ബഹ്റൈൻ രാജ്യത്തിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ഓൺലൈനിലൂടെ, 2020 ഡിസംബർ 11 വെള്ളിയാഴ്ച ആയിരിക്കും ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2020’ കാർണിവൽ നടത്തുക .
സ്പെക്ട്ര 2020 യുടെ വിജയത്തിനായി അണിയറയിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങി . ഇതിനായി ഐ സി ആർ എഫ് സ്പെക്ട്ര ടീം, ഐ സി ആർ എഫ് സ്പെക്ട്ര ജനറൽ കൺവീനർ മിസ് റോസിലിന്റെ നേതൃത്വത്തിൽ , സ്കൂൾ കോർഡിനേറ്റർസുമായും , വോളന്റീർസുമായും മീറ്റിംഗുകൾ നടത്തി. ഏകദേശം മുപ്പതോളം സ്കൂൾ കോർഡിനേറ്റർസുമാർ പതിനഞ്ചോളം സ്കൂളുകളിൽ നിന്നും ഇതിൽ പങ്കെടുത്തു. എല്ലാവരും ആകാംഷയോടെ ഈ വർഷത്തെ സ്പെക്ട്ര 2020 കാത്തിരിക്കുകയാണ്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഈ വാർഷിക പരിപാടി കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും സാമൂഹിക മാറ്റത്തിന് ഉത്തേജകമാകുന്ന ഒരു ഭാവി തലമുറയെ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നു. പതിവുപോലെ, പങ്കെടുക്കുന്ന കുട്ടികളെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു – അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ്, പതിനൊന്ന് മുതൽ പതിനാല് വയസ്സ്, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ. സ്കൂളുകൾ മുഖാന്തിരം രെജിസ്ട്രേഷൻ ചെയ്യുന്നവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. പങ്കെടുക്കുന്ന എല്ലാവർക്കും ഡ്രോയിംഗ് പേപ്പറും മെറ്റീരിയലുകളും നൽകും. ഓരോ വിഭാഗത്തിലും മികച്ച മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. സ്കൂളുകളിലേക്ക് റോളിംഗ് ട്രോഫിയും സമ്മാനിക്കും.
കുട്ടികളുടെ വിജയിച്ച എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2021-ൽ രൂപകൽപ്പന ചെയുന്ന വാൾ കലണ്ടറുകളിലും ഡെസ്ക്-ടോപ്പ് കലണ്ടറുകളിലും കാണപ്പെടും. ഈ കലണ്ടറുകൾ 2021 ജനുവരി 2 ന് നടക്കുന്ന സമ്മാന വിതരണ ചടങ്ങിൽ വെച്ചു വിതരണം തുടങ്ങും . ഈ കലണ്ടറുകളിൽ വലിയൊരു സംഖ്യ എല്ലാ സ്പോൺസർമാർ, കോർപ്പറേറ്റുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ, ബിസിനസുകൾ എന്നിവയ്ക്ക് ലഭ്യമാക്കും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
മത്സരത്തിൽ നിന്നുള്ള ആകെ വരുമാനം ഒരു കുടുംബക്ഷേമ ഫണ്ടിലേക്ക് ആണ് പോവുക. ബഹറിനിൽ മരണമടഞ്ഞ, പ്രതിമാസം BD100 ൽ താഴെ വേതനം ലഭിച്ചിരുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് ആകും ഇത് ഉപയോഗിക്കുക. പദ്ധതി പ്രകാരം, മരണമടഞ്ഞ ഇന്ത്യക്കാരന്റെ ആശ്രിതർക്ക് കുടുംബക്ഷേമ ഫണ്ട് 1,00,000 രൂപ (ഒരു ലക്ഷം രൂപ) ധനസഹായം നൽകും. വരുമാനം നഷ്ടപ്പെട്ട നിർഭാഗ്യവാന്മാരായ നിരവധി കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയ പിന്തുണയും സഹായവുമാണ്. പദ്ധതി ആരംഭിച്ചതുമുതൽ നൂറുകണക്കിന് കുടുംബങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഓരോ ഐസിആർഎഫ് അംഗത്തിനും അവരുടെ ഹൃദയത്തോട് ചേർന്നുനിർത്തുന്ന ഏറ്റവും വലിയ സംതൃപ്തിയാണിത്. ആരും നിർഭാഗ്യകരമായ ഒരു ദുരന്തത്തിന്റേയോ ജീവിതനഷ്ടത്തിന്റേയോ ഇരകളാകരുതെന്ന്ഞ ങ്ങൾ പ്രാർത്ഥിക്കുന്നുണ്ടെങ്കിലും, നിർഭാഗ്യവാന്മാരായ ആത്മാക്കളുടെ കുടുംബത്തിന് അപ്രതീക്ഷിതമായ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ പിന്തുണ നൽകാമെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.
സ്പെക്ട്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, മിസ് റോസലിൻ റോയിയെ 39290346 എന്ന നമ്പറിലോ അനീഷ് ശ്രീധരനെ 39401394 നിതിൻ ജേക്കബിനെ 39612819 എന്ന നമ്പറിലോ ബന്ധപ്പെടുക.
ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതുക്ഷേമത്തിനായി ബഹ്റൈൻ രാജ്യത്തിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന 1999 ൽ സ്ഥാപിതമായ ഒരു സർക്കാരിതര, ലാഭരഹിത സംഘടനയാണ് ഐസിആർഎഫ്. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് സഹായം നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. നിയമ സഹായം, അടിയന്തര സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, വൈദ്യസഹായം, കൗൺസിലിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.