ന്യൂഡൽഹി:വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
പ്രശ്നപരിഹാരത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി. ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. കാര്‍ഷിക നിയമങ്ങൾ കർഷകരുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നും, സമിതി രൂപീകരിക്കേണ്ട സമയമല്ലിതെന്നും നടപടിയാണ് വേണ്ടതെന്നും കര്‍ഷക സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.