മനാമ. മൈത്രി സോഷ്യൽ അസ്സോസിയേഷനും അൽഹിലാൽ ആശുപത്രിയുമായി ചേർന്ന് നടത്തുന്ന മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9. 15 ന് മെഡിക്കൽ ക്യാമ്പി ൻറ കൺവീനറായ നൗഷാദ് മഞ്ഞപ്പാറ യുടെ അധ്യക്ഷതയിൽ സാമൂഹ്യ പ്രവർത്തകനായ ശ്രീ നജീബ് കടലായി ഉദ്ഘാടനം നിർവഹിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ആയ ശ്രീ ലിജോയി മുഖ്യപ്രഭാഷണം നടത്തി.
For Appointment Click: https://www.kimshealth.org/bahrain/muharraq/
ആശംസകൾ അറിയിച്ചു കൊണ്ട് മൈത്രിയുടെ രക്ഷാധികാരി സിയാദ് ഏഴംകുളം, വൈസ് പ്രസിഡണ്ട് നൗഷാദ് അടൂർ, ജോയിൻറ് സെക്രട്ടറി സക്കീർ ഹുസൈൻ, മുൻ സെക്രട്ടറി അബ്ദുൽ വഹാബ് ,ട്രഷറർ സുനിൽ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ അനസ് റഹീം , സാമൂഹിക പ്രവർത്തകൻ ശ്രീ.അൻവർ ശൂരനാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് വിഴിഞ്ഞം ഷാജഹാൻ, ഷിജു ഏഴം കുളം തുടങ്ങിയവർ പങ്കെടുത്തു .