കൊച്ചി: സ്വർണ്ണക്കടത്ത് കേസിന് പുറമേ വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ അന്വേഷണം നിർണായഘട്ടത്തിലേക്ക്. ഡോളർ കടത്തു കേസിൽ കോൺസുൽ ഉദ്യോഗസ്ഥർക്ക് പുറമേ ഉന്നതരും, വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. സ്വപ്നയുടെ മൊഴികളെ വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ കോടതി ഇതിൽ പരാമർശിക്കുന്ന ഉന്നത വ്യക്തികളുടെയും വിദേശികളുടെയും പേരുകൾ ഈ ഘട്ടത്തിൽ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഈ പേരുകൾ ഒഴിവാക്കി.
ഡോളർ കടത്തിലും ശിവശങ്കറിന് പങ്കുണ്ടെന്ന് സ്വപ്ന മൊഴിനൽകിയതായി കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പുറമെയാണ്, മുദ്രവെച്ച കവറിൽ കേസ് സംബന്ധിച്ച നിർണായക വിവരങ്ങളും നൽകിയത്. ഉന്നതർ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടും, വലിയ രീതിയിലുള്ള ആസൂത്രണം നടന്നതിനാലും വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചേക്കും.