ബ്യൂണസ് അയേഴ്സ്: മറഡോണയുടെ മരണത്തിൽ അനാസ്ഥ എന്നും സമഗ്ര അന്വേഷണം വേണമെന്നുള്ള ബന്ധുക്കളുടെയും, അദ്ദേഹത്തിന്റെ അഭിഭാഷകന് മത്യാസ് മോര്ലയുടെയും പരാതിയെ തുടർന്ന് പേഴ്സണല്‍ ഡോക്ടര്‍ ഡോ. ലിയോപോള്‍ഡോ ലിക്യൂവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഡോക്ടറുടെ അനാസ്ഥയാണോ മറഡോണയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. എല്ലാ മെഡിക്കല്‍ ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. അവസാന ദിനങ്ങളില്‍ മറഡോണയ്ക്ക് നല്‍കിയിരുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ ലിക്യുവില്‍ നിന്ന് പോലീസ് അന്വേഷിച്ചറിയും. ലിക്യുവിന്റെ ക്ലിനിക്കിലും പോലീസ് പരിശോധന നടത്തി.
![]()

