മനാമ: ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ന്റെ യോഗ്യത മത്സരത്തിൽ ലോക ചാമ്പ്യൻ മെഴ്സിഡസ് ബെൻസിന്റെ ലൂയിസ് ഹാമിൽട്ടൺ ഒന്നാമതെത്തി. മെഴ്സിഡസ് ബെൻസിന്റെ തന്നെ വാൽട്ടേരി ബോട്ടാസ് രണ്ടാം സ്ഥാനത്തും റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. റെഡ്ബുള്ളിന്റെ തന്നെ അലക്സാണ്ടർ ആൽബോൺ നാലാം സ്ഥാനത്തും റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് അഞ്ചാം സ്ഥാനത്തുമെത്തി.
For Appointment Click: https://www.kimshealth.org/bahrain/muharraq/
ഇന്ന് നടന്ന മൂന്നാം പരിശീലന സെഷനിൽ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ ഒന്നാമതെത്തി. മെഴ്സിഡസ് ബെൻസിന്റെ താരങ്ങളായ ലൂയിസ് ഹാമിൽട്ടൺ രണ്ടാമതും വാൽട്ടേരി ബോട്ടാസ് മൂന്നാമതും ഫിനിഷ് ചെയ്തു. മൂന്നാം പരിശീലനം സെഷൻ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നടന്നത്. തുടർന്ന് 5 മണിക്കാണ് യോഗ്യത മത്സരം നടന്നത്.
ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ഫൈനൽ നാളെ വൈകുന്നേരം 5.10 ന് ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ആരംഭിക്കും. നാളെ നടക്കുന്ന ഫൈനലിൽ സീസണിലെ പത്താമത്തെ വിജയത്തിനും കരിയറിലെ 95-ാമത്തെ വിജയത്തിനും വേണ്ടിയാണ് ഹാമിൽട്ടൺ ഇറങ്ങുന്നത്.