ന്യൂഡൽഹി : കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്ര സര്‍ക്കാരിനോടാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയത്. രണ്ടാഴ്ചക്കകം രാജ്യത്തിനകത്ത് വിതരണം ചെയ്യാന്‍ നടപടി പൂര്‍ത്തിയാക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല ഇക്കാര്യം അറിയിച്ചത്.
വാക്സിന് നിര്‍മാണത്തിനായി വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാക്സിന് ഉത്പാദനത്തെ സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും അദര്‍ പൂനവാല പറഞ്ഞു.