മുബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ച സംഭവത്തിൽ മുംബൈ കോർപ്പറേഷന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. ഓഫീസ് പൊളിച്ചതിന്റെ നഷ്ടപരിഹാരത്തുക കോർപ്പറേഷൻ നൽകണമെന്ന് മുംബൈ ഹൈക്കോടതി. കോർപ്പറേഷന്റേത് പ്രതികാര നടപടിയാണെന്നും കോടതി വിമർശിച്ചു.
കങ്കണയുടെ ഓഫീസ് പൊളിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. കോർപ്പറേഷൻ പൊളിച്ച ഓഫീസിന്റെ ഭാഗങ്ങൾ കങ്കണയ്ക്ക് പുനർ നിർമ്മിക്കാം. നഷ്ടപരിഹാരം കോർപ്പറേഷൻ നൽകണം. കോർപ്പറേഷൻ പൗരാവകാശം ലംഘിച്ചെന്നും കോടതി കുറ്റപ്പെടുത്തി.