പാലക്കാട്: സി പി എം സംസ്ഥാന കമ്മിറ്റി അംഗവും പാലക്കാട് നിന്നുള്ള മുൻ എം പിയുമായ എം ബി രാജേഷിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ എം ബി രാജേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.പനിയെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ വീട്ടിൽ തന്നെ വിശ്രമത്തിലാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.


