ഗ്വാട്ടിമാല സിറ്റി : മദ്ധ്യ അമേരിക്കയെ ലക്ഷ്യമിട്ട് നീങ്ങുന്ന അയോട്ട ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. അതിതീവ്ര ചുഴലിക്കാറ്റായി ഇന്ന് രാത്രിയോടെ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവിൽ പടിഞ്ഞാറൻ കരിബീയൻ തീരം വഴിയാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
നികാരാഗുവയ്ക്കും, ഹോണ്ട്രസിനും ഇടയിലായാണ് ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളിൽ നിന്നും നിന്നും ആളുകളെ ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതുവരെ 63,500 പേരെ 379 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
പസഫിക്ക് മേഖലയിൽ രൂപം കൊണ്ട ന്യൂനമർദ്ദം കഴിഞ്ഞ ദിവസമാണ് ചുഴലിക്കാറ്റായി മാറിയത്. തുടർന്ന് രാത്രിയോടെ ശക്തി പ്രാപിക്കുകയായിരുന്നു. മണിക്കൂറിൽ 105 കിലോ മീറ്റർ വേഗതയിലാണ് കഴിഞ്ഞ ദിവസം കാറ്റ് വീശിയിരുന്നത്. രാത്രിയോടെ തന്നെ മദ്ധ്യ അമേരിക്കയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ