കൊച്ചി: കൊച്ചി ഏലൂരിൽ ജ്വല്ലറിയിൽ മോഷണം. 300 പവൻ നഷടമായി. കമ്പിനിപടിയിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം കണ്ടെത്തിയത്. രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഒരു കോടിയോളം രൂപയുടെ സ്വർണം നഷ്ടമായതായി സംശയിക്കുന്നു. മൂന്നു കിലോയോളം സ്വർണവും, 25 കിലോ വെള്ളിയുമാണ് നഷ്ടപ്പെട്ടത്. ജ്വല്ലറിക്ക് പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് ജ്വല്ലറി ഉടമകൾ വ്യക്തമാക്കി. ഏലൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


