മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ യുടെ വിയോഗത്തിൽ കേരള കാത്തോലിക് അസോസിയേഷൻ അനുശോചിച്ചു …ബഹ്റൈൻ ജനങ്ങൾക്കും, പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട് എന്നു യോഗം വിലയിരുത്തി. ബഹ്റൈൻ രാജ്യത്തിന്റെ വളർച്ചയിലും , വികസനത്തിലും പ്രധാന പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നു KCA പ്രസിഡന്റ് റോയ് സി ആന്റണി അഭിപ്രായപ്പെട്ടു.
[embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
സൂമിൽ ചേർന്ന യോഗത്തിൽ KCA ഭാരവാഹികളും മുൻ പ്രസിഡന്റ്മാരായിരുന്ന അരുൾ ദാസ്, ദാസ്,വർഗീസ് കാരക്കൽ, സേവി മാത്തുണ്ണി, തുടങ്ങിയവരും, kca അംഗങ്ങളും സംബന്ധിച്ചു. പ്രധാനമന്ത്രിയോടുള്ള ആദരസുചകമായി kca യുടെ ഔദ്യോഗിക പരിപാടികൾ ഒരാഴ്ചത്തേക്ക് നിർത്തി വെക്കുന്നതായും, അദ്ദേഹത്തിനും കുടുംബത്തിനും, ബഹ്റൈൻ ജനതക്കും, പ്രവാസി സമൂഹത്തിനും നേരിട്ട ദുഖത്തിൽ പങ്കുചേരുന്നതായും kca പ്രസിഡന്റ് റോയ് സി ആന്റണിയും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും, പത്രക്കുറിപ്പ്പിലൂടെ അറിയിച്ചു.