മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് ഹൈനെസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ മാതാ അമൃതനന്ദമായി സേവാ സമിതി അനുശോചനം രേഖപ്പെടുത്തി.
[embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ശക്തമായ ഭരണം കാഴ്ച്ച വച്ച മികച്ച ഒരു ഭരണാധി കാരിയെ ആണ് നമുക്ക് നഷ്ടമായത്, പ്രവാസികൾക്ക് എന്നും താങ്ങും തണലുമായ അദ്ദേഹത്തിന്റെ വേർപാട് ഒരിക്കലും നികത്താനാവാത്തതാണെന്ന് മാസ്സ് കോർഡിനേറ്റർ സുധീർ തിരുനിലെത്ത് എടുത്തു പറഞ്ഞു. അതുപോലെ എക്കാലത്തും ഇന്ത്യയുടെ ഒരു ആത്മ സുഹൃത്തിനെ ആണ് നഷ്ടപ്പെട്ടത്.ഈ വേർപാടിൽ ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവ് നിത്യ ശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.