മനാമ: പ്രധാനമന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തി കെട്ടും. പ്രധാനമന്ത്രിയുടെ വിയോഗത്തെ തുടർന്ന് സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അവധിയായിരിക്കും.


