തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകിരച്ചതോടെ ടോള്‍ പിരിവ് നിര്‍ത്തി . ഇരുപതു ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 95 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഡി.എം.ഒ യുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.എല്ലാ ജീവനക്കാരും ഡ്യൂട്ടിയില്‍ നിന്ന് പോയതോടെ ടോള്‍ പ്ലാസ പ്രവര്‍ത്തിക്കുക പ്രയാസമായ സാഹചര്യത്തിലാണ് ടോള്‍ പിരിവ് നിര്‍ത്തിവച്ചത്. ജീവനക്കാരുടെ കോവിഡ് ഭേദമായി ക്വാറന്റീന് തീരണമെങ്കില്‍ ചുരുങ്ങിയത് രണ്ടാഴ്ച എടുക്കും.

