പട്ന: മാറിമറിഞ്ഞ ലീഡ് നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 125 മണ്ഡലങ്ങളില്‍ എന്‍ഡിഎയും 110 മണ്ഡലങ്ങളില്‍ മഹാസഖ്യവും മുന്നേറുന്നു. ഒവൈസിയുടെ പാര്‍ട്ടിയുടെ അഞ്ച് സീറ്റുകളിലെ മുന്നേറ്റം മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ചു. ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒരിടത്തും നേട്ടമുണ്ടാക്കിയില്ല.


