പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവിന്റെ സൂചന നല്കി മഹാസഖ്യം. എന്‍ഡിഎയുടെ ലീഡ് നില കുറയുകയാണ്. എഴുപത്തിയഞ്ച് ശതമാനം വോട്ടുകളാണ് ഇതുവരെ എണ്ണിയത്. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ 119 സീറ്റുകളിലും എംജിബി 116 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. അന്‍പതോളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിലാണ്. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കും. അന്തിമഫലം വരെ കാത്തിരിക്കണമെന്ന് അണികളോട് ആര്‍ജെഡി നേതൃത്വം ആവശ്യപ്പെട്ടു.