കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അലോക് സിംഗ് ചുമതലയേറ്റു. കൊച്ചിയിലെ കോർപറേറ്റ് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. എയർ ഇന്ത്യ, അലയൻസ് എയർ, ഗൾഫ് ആസ്ഥാനമായുള്ള ദേശീയ എയർലൈനുകൾ എന്നിവയിൽ പ്രവർത്തിച്ചുള്ള പരിചയ സമ്പത്ത് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മികച്ച സാമ്പത്തിക വളർച്ചാനിരക്ക് കൈവരിക്കാൻ എയർഇന്ത്യ എക്സ്പ്രസിന് സാധിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുമായുള്ള ആദ്യ ആശയവിനിമയത്തിൽ അലോക് സിംഗ് ഒരു ഐക്കണിക് സ്ഥാപനത്തിന്റെ ഭാഗമാകാനും മികച്ച ടീമിന്റെ ഭാഗമാകാനും ഭാഗ്യമുണ്ടെന്ന് പറഞ്ഞു. വ്യോമയാന വ്യവസായത്തിനും എയർലൈനിനും ഇത് ഒരു വെല്ലുവിളി നിറഞ്ഞ സമയമായിരുന്നുവെങ്കിലും, പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശേഷി എയർ ഇന്ത്യ എക്സ്പ്രസിന് ഉണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു.
Trending
- വികസിത് ഭാരത്@2047: ജയിന് യൂണിവേഴ്സിറ്റി-കുസാറ്റ് സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ ധനസഹായം
- പൊതുയോഗത്തിന് പറ്റിയ നേതാക്കൾ കേരളത്തിൽ കോൺഗ്രസിന് ഇല്ല: കെ. മുരളീധരൻ
- തിരുവിതാകൂർ ദേവസ്വം ബോർഡ് ബഹു. സുപ്രീംകോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്നത് അവാസ്തവമായ വാർത്തകൾ
- ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പ് കിരീടം: ഷെയ്ഖ് നാസറിനെ ആദരിച്ച് ആഘോഷം നടത്തി
- മദ്യലഹരിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടിയവര്‍ക്കെതിരെയും കേസ്
- ബഹ്റൈൻ എയർ ഷോ: സംഘാടകസമിതി യോഗം ചേർന്നു
- സ്ട്രാത്ത്ക്ലൈഡ് യൂണിവേഴ്സിറ്റി ബഹ്റൈൻ കാമ്പസ് ഷെയ്ഖ് നാസർ ഉദ്ഘാടനം ചെയ്തു
- നബിദിനത്തിൽ കെ എം സി സി ബഹ്റൈൻ മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റി പായസ വിതരണം ചെയ്തു