പാലക്കാട്: ചരിത്ര പ്രസിദ്ധമായ കല്പാത്തി രഥോത്സവത്തിന് കൊടിയേറി. കല്‍പ്പാത്തി രഥോത്സവം ഇത്തവണ ആചാരങ്ങള്‍ മാത്രമായി ഒതുങ്ങും. കോവിഡ് കാലമായതിനാൽ ആഘോഷങ്ങളില്ലാതെ ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് ഇത്തവണ ഉണ്ടാവുക.
പ്രധാന ക്ഷേത്രമായ കല്പാത്തി വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തില്‍ കൊടിയേറ്റ് നടന്നതിന് പിന്നാലെ പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തിലും, പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും കൊടിയേറ്റ് നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര മതിൽക്കെട്ടിനകത്താണ് ചടങ്ങുകൾ നടന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
13 മുതൽ 16 വരെയാണ് പ്രശസ്തമായ രഥപ്രയാണം. നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ പല്ലക്കുകളിലും ഗോരഥങ്ങളിലുമായി ക്ഷേത്രത്തിനുചുറ്റും മാത്രമേ ചടങ്ങുകൾ നടക്കുകയുള്ളൂ. വരുന്ന പതിനാലുവരെ വൈകിട്ട് ദേവന്മാരുടെ പ്രദക്ഷിണം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.