ആല്ട്ടാ വേരാപേസ്: ഗ്വാട്ടിമാലയിലെ ശക്തമായ പേമാരിയിലും മലയിടിച്ചിലിലും 150ലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നഗരപ്രദേശങ്ങളില്‍ നിന്നും ഏറെ ദൂരെയുള്ള ഗ്രാമീണ മേഖലകളിലാണ് ദുരന്തം വന്‍നാശം വിതച്ചിരിക്കുന്നത്. സൈന്യം നേരിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ക്വേജ മേഖലയിലാണ് മലയിടിഞ്ഞത്. ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമാണെന്നാണ് സൈന്യം അറിയിക്കുന്നത്.
ഇന്നലെ 50 മരണമാണ് ആദ്യം പ്രദേശത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തത്. കാറ്റഗറി നാലില്‍ പെടുന്ന ചുഴലിക്കാറ്റ് 225 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിച്ചത്. ആദ്യം ഹോണ്ടുറാസ് മേഖലയില്‍ വ്യാപിച്ച കാറ്റ് തുടര്‍ന്നാണ് ശക്തികൂടി ഗ്വാട്ടിമാല തീരം തൊട്ടത്. ഹോണ്ടുറാസില്‍ 10 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി