തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊറോണ സ്ഥിരീകരിച്ചു. ഗവര്‍ണറുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.പരിശോധനയില്‍ എനിക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. എന്നിരുന്നാലും കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം എല്ലാവരും സുരക്ഷിതമായി നിരീക്ഷണത്തില്‍ കഴിയുക’. ഗവര്‍ണര്‍ പറഞ്ഞു.


