കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെയും പിതാവ് ദിലീപിനെയും അപകീർത്തിപ്പെടുത്തിയെന്ന മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വാഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വില മനസിലാക്കിയത് ഇപ്പോഴാണ്, തുടങ്ങീ തലക്കെട്ടിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത്തിനു എതിരായിട്ടാണ് മീനാക്ഷി പരാതിപ്പെട്ടത്. ആലുവ ഈസ്റ്റ് പോലീസാണ് താരപുത്രിയുടെ പരാതിയിൽ എഫ്ഐആറിട്ട് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


