തൃശ്ശൂർ :പതിമൂന്നുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വലപ്പാട് എടമുട്ടം നെറ്റിക്കോട് കോളനി തേവർ പുരയ്ക്കൽ “ഫാദർ ഷാജി” എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ അനിയത്തിയുടെ വീട്ടിനടുത്തുള്ള ഷാജിയുടെ വീട്ടിൽ അലങ്കാര മത്സ്യങ്ങളും പക്ഷികളെയും കാണാൻ ക്ഷണിച്ചുവരുത്തിയ ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.


