ന്യൂഡൽഹി: ബീഹാറിൽ പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടി. സംസ്ഥാനത്ത് കൊറോണ വാക്സിൻ സൗജന്യമായി നൽകുമെന്ന ബിജെപിയുടെ പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിവരാവകാശ പ്രവർത്തകനായ സാകേത് ഗോഖലെ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കൊറോണ വാക്സിൻ തയാറായാൽ ബീഹാറിൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് ബിജെപി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വാഗ്ദാനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും കേന്ദ്രസർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്നുമായിരുന്നു കോൺഗ്രസിൻ്റെ ആരോപണം.
എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ എട്ടാം ഭാഗം അനുസരിച്ച് ഇതിൽ ചട്ടലംഘനമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. വാക്സിൻ വിതരണം പൗരന്മാർക്കുള്ള ക്ഷേമപദ്ധതിയായി മാത്രമെ കാണാൻ കഴിയൂ. പൗരന്മാർക്കുള്ള ക്ഷേമപദ്ധതികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.