തിരുവനന്തപുരം: വിവാദമായ തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരം കൈമാറിയ ആൾക്ക് പാരിതോഷികം നൽകിയതായി സൂചന. 45 ലക്ഷം രൂപയാണ് പാരിതോഷികമെന്നാണ് വിവരം. എന്നാൽ, രഹസ്യ വിവരം കൈമാറിയ വ്യക്തിയുടെ പേര് പുറത്തുവന്നിട്ടില്ല.
വിവരം കൈമാറിയ വ്യക്തിക്ക് അഡ്വാൻസായി 22.50 ലക്ഷം രൂപയാണ് ലഭിക്കുന്നത്. കസ്റ്റംസാണ് പാരിതോഷികം നൽകുന്നത്. രഹസ്യ വിവരം കൈമാറിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് കമ്മീഷണർക്ക് മാത്രം അറിയുന്ന രഹസ്യമാണ്. പ്രതിഫലം കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ തയാറായില്ല.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഇക്കഴിഞ്ഞ ജൂലൈ 5നാണ് കേരളത്തെ ഞെട്ടിച്ച സ്വർണക്കടത്ത് പിടികൂടിയത്. 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. നയതന്ത്ര ബാഗേജിലൂടെയാണ് സ്വർണം കടത്താൻ ശ്രമം നടന്നത്. ഒട്ടനവധി സംഭവ വികാസങ്ങൾക്കൊടുവിൽ രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്.