ഭോപ്പാൽ: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ പൊതുയോഗങ്ങളും റാലികളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി പൊതുയോഗങ്ങളും റാലികളും വിലക്കിയത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രിംകോടതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലും അധികാര പരിധിയിലും കോടതി കൈ കടത്തുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രിംകോടതിയെ സമീപിച്ചത്.