മനാമ: തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനുമായി ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ബഹ്റൈന്റെ താൽപര്യത്തിലും ശ്രമങ്ങളിലും മന്ത്രി ഹുമൈദാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായി ചുമതലയേറ്റ അംബാസിഡർക്ക് നയതന്ത്ര ദൗത്യം വിജയകരമായി നിർവഹിക്കാൻ സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തെ അംബാസഡർ പ്രശംസിച്ചു. കോവിഡ് പശ്ചാത്തലത്തിലും ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തോടുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ കരുതലിനെയും അംബാസഡർ പീയൂഷ് ശ്രീവാസ്തവ പ്രശംസിച്ചു. വിവിധ മേഖലകളിൽ ബഹ്റൈനുമായി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയ്ക്ക് താത്പര്യമുള്ളതായി അംബാസിഡർ വ്യക്തമാക്കി.