തൃശൂർ: ത്യശൂരിൽ വടക്കാഞ്ചേരിയിൽ വീടിന് നേരെ ആക്രമണമുണ്ടായി. വീടിന്റെ മുറ്റത്ത് കിടന്നിരുന്ന വാഹനങ്ങളാണ് തീയിട്ട് നശിപ്പിച്ചത്. വടക്കാഞ്ചേരി കുന്നത്ത് വീട്ടിൽ ജയചന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ജയചന്ദ്രന്റെ വീടിന്റെ പോർച്ചിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിക്കുകയായിരുന്നു. രണ്ട് ബൈക്കുകകളും രണ്ട് ഓട്ടോറിക്ഷകളും പൂർണമായും കത്തിനശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും ആക്രമിച്ചത് ഗൂണ്ടാ നേതാവ് കല്ലമ്പാറ സുരയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും ജയചന്ദ്രൻ പോലീസിനോട് പറഞ്ഞു. മുൻപ് ഇരുവരും തമ്മിൽ ഉണ്ടായ സംഘർഷമാണ് ഈ ആക്രമണം നടത്താൻ കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ദരെത്തി പരിശോധന നടത്തി.