വയനാട് : ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കാനായി രാഹുല്‍ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും എല്ലാ പരിപാടികളും എന്നിരിക്കെ ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികളിലൊന്നും രാഹുല്‍ പങ്കെടുക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന് അറിയിച്ചു. വരുന്ന തിങ്കളാഴ്ച മണ്ഡലത്തിലെത്തി മൂന്ന് ദിവസം വിവിധ പരിപാടികളില്‍ പങ്കെടുക്കും വിധമാകും രാഹുലിന്റെ സന്ദര്‍ശനം. ഔദ്യോഗിക പരിപാടികള്‍ മാത്രമാകും ഈ ദിവസങ്ങളില്‍ ഉണ്ടാകുക.


