മനാമ: രാജ്യത്തെ സ്ത്രീ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ശക്തമായ നിയമ വ്യവസ്ഥ രാജ്യത്ത് നിലനിൽക്കുന്നുണ്ടെങ്കിലും ഭരണകൂടങ്ങളുടെ ഇച്ഛക്കൊത്താണ് അവ നടപ്പിലാക്കുന്നതെന്നും സാമൂഹിക പ്രവർത്തകയും പ്രഭാഷകയുമായ ഇ സി ആയിഷ അഭിപ്രായപ്പെട്ടു . ഹഥ്റാസ് സംഭവത്തിലൂടെ ഭരണ കൂടങ്ങൾ വേട്ടക്കാർക്കൊപ്പം നിലകൊള്ളുന്നുവെന്നതാണ് കാണുന്നതെന്നും മൗനം കുറ്റ കൃത്യത്തേക്കാൾ അപകടകാരമാണെന്നും ഇത്തരം വിഷയത്തിൽ സ്ത്രീകൾ ശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അത് മാറ്റങ്ങൾ കൊണ്ടു വരുമെന്നും അവർ കൂട്ടിച്ചേർത്തു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പെൺസുരക്ഷക്കായി പെൺ പ്രതിഷേധം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ, കേരളീയ സമാജം സാഹിത്യവിഭാഗം കൺവീനറും എഴുത്തുകാരിയുമായ ഷബിനി വാസുദേവ്, കെ. എം.സി.സി വൈസ് പ്രസിഡന്റ് സുനിത ശംസുദ്ധീൻ, കേരളീയ സമാജം മുൻ പ്രസിഡന്റ് മോഹിനി തോമസ്, എഴുത്തുകാരി ഉമ്മുഅമ്മാർ , സബീന മുഹമ്മദ് ഷഫീഖ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
ഫ്രന്റ്സ് വനിതാ വിഭാഗം പ്രഡിഡന്റ് ജമീല ഇബ്രാഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കീന അബ്ബാസ് സ്വാഗതം ആശംസിക്കുകയും എക്സ്ക്യുട്ടീവ് അംഗം ഹസീബ ഇർഷാദ് സമാപനം നടത്തുകയും ചെയ്തു. ശൈമില നൗഫൽ പ്രാർത്ഥനാഗീതം ആലപിച്ചു. എക്സിക്യൂട്ടീവ് അംഗം നദീറ ഷാജി പരിപാടി നിയന്ത്രിച്ചു. ബുഷ്റ റഹീം, ഷബീറ മൂസ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.