മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 70-ാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു. സംഘടനയുടെ സെൻട്രൽ കമ്മിറ്റി യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് അംഗങ്ങൾ ആഘോഷത്തിൽ പങ്കുചേർന്നു.
കേരളത്തിന്റെ ചരിത്രവും പൈതൃകവും ഭാഷയും സംസ്കാരവും ഓർമിപ്പിക്കുന്ന ദിനമാണ് കേരളപ്പിറവിയെന്ന് ആശംസാസന്ദേശത്തിൽ പ്രസിഡന്റ് നിസാർ കൊല്ലം പറഞ്ഞു. സംസ്ഥാനത്തിന്റെ ഐക്യവും മതസൗഹാർദവും സാംസ്കാരിക പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു.

ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ ബിനു കുണ്ടറ, വർക്കിങ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി.എം. പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ദിഖ് ഖാൻ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രവാസജീവിതത്തിനിടയിലും കേരളത്തിന്റെ ഭാഷയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പകർന്നുനൽകാൻ ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. കേക്ക് മുറിച്ച് മധുരം പങ്കുവെച്ചതോടെ ആഘോഷം സമാപിച്ചു.
