മനാമ: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട സന്യാസിശ്രേഷ്ഠർക്ക് ബഹ്റൈനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്) ആശംസകൾ അറിയിച്ചു.
ശിവഗിരി മഠത്തിൽ കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പിൽ പുതിയ മഠാധിപതിയായി ചുമതലയേറ്റ ശ്രീമത് ഋതംഭരാനന്ദ സ്വാമികൾക്കും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമത് വിശുദ്ധാനന്ദ സ്വാമികൾക്കും ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമത് ശാരദാനന്ദ സ്വാമികൾക്കുമാണ് സൊസൈറ്റി ആശംസകൾ നേർന്നത്.
ഗുരുദേവ ദർശനങ്ങളുടെ പ്രകാശം ലോകമെമ്പാടും വ്യാപിപ്പിക്കാനും സമഗ്രമായ മുന്നേറ്റത്തിലൂടെ പ്രസ്ഥാനത്തെ നയിക്കാനും പുതിയ നിയോഗം കരുത്തേകട്ടെയെന്ന് സൽമാനിയ കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ജി.എസ്.എസ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ആശംസിച്ചു.

