കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വായ്പ്പാ എടുത്ത് തിരിച്ചടക്കാത്ത വിദേശികളിൽ നിന്ന് കുടിശിക തിരിച്ചുപിടിക്കാൻ നീക്കം ആരംഭിച്ചു. അവധിക്ക് നാട്ടിൽ പോയവരിൽ പലർക്കും വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തിരിച്ചെത്തതാണ് സാധിച്ചിട്ടില്ല. ഇവരിൽ കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വായ്പ്പാ എടുത്തവരുമുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഇത് കിട്ടാക്കടമായി എഴുതിത്തള്ളേണ്ടെന്നും വായ്പ്പാ തിരിച്ചുപിടിക്കാനായി അതത് രാജ്യങ്ങളിലെ വീണ്ടെടുക്കൽ ഏജൻസികളുടെ സഹായം തേടാനാണ് ബാങ്കുകൾക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചു നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 50 ദിനാറോ അതിന് മുകളിലോ ഉള്ള എല്ലാ കുടിശ്ശികയും തിരിച്ചുപിടിക്കാനാണ് ശ്രമം. വായ്പ തിരിച്ചടക്കാത്തവരുടെ ജാമ്യക്കാർക്കെതിരെയും നടപടിയെടുക്കാൻ നീക്കം ആരംഭിച്ചു.