തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയില്‍ മുഖ്യമന്ത്രി ഹാരാര്‍പ്പണവും പുഷ്പാഞ്ജലിയും നടത്തി. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയവര്‍ പങ്കെടുത്തു.
മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിയായി മാറിയ മഹാനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയുടെ വാക്കുകൾക്ക് ഈ നാളുകളിൽ ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട്. ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കുക എന്ന ദൗത്യമാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത് . മതനിരപേക്ഷത അടക്കമുള്ള സാമൂഹ്യമൂല്യങ്ങൾ സംരക്ഷിക്കാൻ പരിശ്രമിക്കുന്നിടത്താണ് ഗാന്ധി ജയന്തി ദിനം അർത്ഥപൂർണ്ണമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.