ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,821 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 63,12,585 ആയി ഉയർന്നു.
ആകെ രോഗബാധിതരിൽ 52,73,202 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 83.53 ശതമാനമാണ് രോഗമുക്തി നിരക്ക്. 9,40,705 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇത് മൊത്തം രോഗബാധിതരുടെ 14.90 ശതമാനം വരും.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
രാജ്യത്ത് ഇതുവരെ 98,678 പേർക്കാണ് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം 1,181 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. രാജ്യത്തെ മരണ നിരക്ക് 1.56 ശതമാനമാണ്. 14,23,052 പേരിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.