
തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പിലേക്ക് അടുത്തതോടെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെടുമങ്ങാട് മന്ത്രി ജി ആർ അനിൽ വീണ്ടും ജനവിധി തേടും. ചിറയിൻകീഴ് – മനോജ് ബി ഇടമന, ചാത്തന്നൂർ – ആർ രാജേന്ദ്രൻ, ചടയമംഗലം – ജെ ചിഞ്ചുറാണി, പുനലൂർ – അജയപ്രസാദ്, കരുനാഗപ്പളളി – എം എസ് താര, അടൂർ – പ്രിജി കണ്ണൻ, ഹരിപ്പാട് – ടി ടി ജിസ്മോൻ, ചേർത്തല – പി പ്രസാദ്, വൈക്കം – പി പ്രദീപ്, പീരുമേട് – സലിം കുമാർ, നോർത്ത് പറവൂർ – ഇ ടി ടൈസൻ മാസ്റ്റർ, മൂവാറ്റുപുഴ – എൻ അരുൺ, കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ, കയ്പമംഗലം – കെ കെ വത്സരാജ്, ഒല്ലൂർ – കെ രാജൻ, തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക – ഗീതാ ഗോപി, പട്ടാമ്പി – മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട് – മൻസിൽ അബൂബക്കർ, തിരൂരങ്ങാടി – അജിത് കൊളാടി, ഏറനാട് – ഷഫീർ കിഴിശേരി, മഞ്ചേരി – അനു മുസ്തഫ, നാദാപുരം – പി വസന്തം, കാഞ്ഞങ്ങാട് – ഗോവിന്ദൻ പളളിക്കാപ്പിൽ തുടങ്ങിയവരാണ് മത്സരിക്കുക.
സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ ജനവിധി തേടും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട് തൊട്ടുപിന്നാലെയാണ് സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്.


