ദില്ലി: 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാ ഭാരതി, മുരളീമനോഹര്‍ ജോഷി അടക്കമുള്ള 45 പേര് പ്രതികളായ കേസിലാണ് നാളെ വിധി പ്രഖ്യാപിക്കുക. ഈ കലാപത്തില്‍ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ബാബരി പൊളിച്ചു നീക്കിയ ശേഷം അയോധ്യയില്‍ രണ്ട് എഫ്ഐആര്‍ സമര്‍പ്പിച്ചു. കര്‍സേവകര്‍ക്കെതിരെയാണ് ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണ് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാക്കളായ രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരുള്‍പ്പെടെ പള്ളി പൊളിക്കുമ്പോള്‍ സന്നിഹിതരായിരുന്നു. കൂടാതെ പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രത്തിനായുള്ള പ്രചാരണത്തിന് അദ്വാനി നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു