
മനാമ: ഇറാൻ്റെ ആക്രമണത്തിൽ കുവൈത്ത് സായുധ സേനയിലെ രണ്ട് സൈനികർ ദേശീയ കടമകൾ നിർവഹിക്കുന്നതിനിടെ വീരമൃത്യു വരിച്ച സംഭവത്തിൽ ബഹ്റൈൻ അനുശോചിച്ചു.
കുവൈത്ത് സർക്കാരിനെയും അവിടുത്തെ ജനങ്ങളെയും ബഹ്റൈൻ അഗാധമായ അനുശോചനവും സഹതാപവും അറിയിച്ചു.
ഈ നഷ്ടത്തിൽ കുവൈത്തിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നതായും പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രസ്താവനയിൽ ആശംസിച്ചു.


