തിരുവനന്തപുരം: വിജയ് പി. നായരുടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോകള്‍, യൂട്യൂബ് ചാനലും നീക്കം ചെയ്തു. യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത വിജയ് പി. നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നത്. വീഡിയോകൾ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട് ആവശ്യപ്പെട്ടിരുന്നു.വിജയ് പി നായർക്കെതിരെ ഐടി ആക്ടിലെ 67, 67 (എ) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് പി. നായര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ നടത്തിയിരുന്നത്.


