
മനാമ: ബഹ്റൈനിലെ ഈസ്റ്റ് ഹിദ്ദില്‍ വാഹനങ്ങളുടെ ടയറുകളും മറ്റും നശിപ്പിച്ച ബഹ്റൈന്‍ പൗരനെ അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് മുഹറഖ് പോലീസ് ഡയറക്ടറേറ്റില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേസടുത്തത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിടുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ റിമാന്‍ഡ് ചെയ്യാനും വാഹനങ്ങള്‍ നശിപ്പിക്കാനുപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു.


