
മനാമ: ബഹ്റൈന്‍ ഇയര്‍, നോസ് ആന്‍ഡ് ത്രോട്ട് (ഇ.എന്‍.ടി) കോണ്‍ഫറന്‍സിന്റെ രണ്ടാം പതിപ്പ് ഏപ്രില്‍ 15 മുതല്‍ 16 വരെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ബഹ്റൈന്‍ ബേയില്‍ നടക്കും. ലോകമെമ്പാടുമുള്ള പ്രമുഖ ഭിഷഗ്വരര്‍, കണ്‍സള്‍ട്ടന്റുകള്‍, സ്പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് അഡ്മിനിസ്ട്രേഷന് അറിയിച്ചു.
പ്രൊഫഷണല്‍ വികസനത്തെ പിന്തുണയ്ക്കാനും പ്രത്യേക മെഡിക്കല്‍ വൈദഗ്ധ്യത്തിന്റെ കൈമാറ്റം പ്രോത്സാഹിപ്പിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടിയെന്ന് ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മറിയം അത്ബി അല്‍ ജലാഹമ പറഞ്ഞു. പ്രത്യേക ശാസ്ത്ര സെഷനുകളും പരിശീലന ശില്പശാലകളും സമ്മേളനത്തിലുണ്ടാകും.


