
മുഹറഖ്: മുഹറഖ് മലയാളി സമാജവും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്കായി സൗജന്യ ഓർത്തോപീഡിക് (എല്ല് രോഗ വിഭാഗം) പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ വെച്ച് ഫെബ്രുവരി 1 മുതൽ 15 വരെയാണ് ക്യാമ്പ് നടക്കുക.
എല്ല് സംബന്ധമായ അസുഖങ്ങൾ, സന്ധിവേദന, മറ്റ് വാതസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്ക് വിദഗ്ദ്ധ ഡോക്ടറുടെ സേവനം ഈ ദിവസങ്ങളിൽ സൗജന്യമായി പ്രയോജനപ്പെടുത്താം. പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ മുൻനിർത്തിയാണ് ഇത്തരമൊരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 35397102 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു.


