
ബഹ്റൈനിലെ ആദ്യ നാടൻപാട്ടുകൂട്ടമായ ആരവം പത്തൊൻപതാം വാർഷികം ഹമലയിലെ ലിയോ ഗാർഡനിൽ അത്യുത്സാഹപൂവ്വം ആഘോഷിച്ചു.

രാവിലെ പത്തുമണിക്ക് തുടങ്ങിയ ആദ്യ സെഷൻ അംഗങ്ങളുടേയും കുടുംബാംഗങ്ങളുടെയും പാട്ടും കുട്ടികളുടെ കലാകായിക വിനോദങ്ങളുമായി അവസാനിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം ആരവം കുടുംബാംഗങ്ങളുടെ ഫാമിലി ഗെയിമും തുടർന്ന് സമ്മാനദാനവും നടന്നു.
വൈകുന്നേരം നടന്ന ഔപചാരികമായ മീറ്റിംഗിൽ കോർഡിനേറ്റർ ആയ മനോജ് ഉത്തമൻ എല്ലാവരെയും സ്വാഗതം ചെയ്തു. ആരവം നാടൻപാട്ടുകൂട്ടത്തിന്റെ അമരക്കാരായ ഹരീഷ് മേനോനും ജഗദീഷ് ശിവനും പത്തൊമ്പതു വർഷം പിന്നിട്ട “ആരവം നാടൻ പാട്ടുകൂട്ടത്തിനെപ്പറ്റി സംസാരിച്ചു. ജാതിമത വർഗ്ഗവർണ്ണ വെത്യാസം ഇല്ലാതെ പാറശാല മുതൽ കാസർഗോഡ് വരെയുള്ള അംഗങ്ങൾ ആരവത്തിൽ ഉള്ളതുതന്നെ ഇതിന്റെ പ്രേത്യേകത വിളിച്ചോതുന്നു.
ആരവത്തിനു ബഹ്റൈനിലെ സംഘടനകളും വിവിധ കൂട്ടായ്മകളും നൽകുന്ന പിന്തുണയെ അംഗങ്ങൾ നന്ദിയോടെ സ്മരിച്ചു. നാട്ടിൽ വിവിധ നാടൻപാട്ട് സംഘങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ആരവത്തിന്റെ കോർഡിനേറ്റർ രഖിൽ ബാബു, എന്നിവർ ആരവത്തിന്റെ മുന്നോട്ടുള്ള പ്രവർത്തങ്ങൾ പറ്റി സംസാരിച്ചു. ആരവത്തിന്റെ ഈ ആഘോഷത്തിന് ബിനോജ് പാവറട്ടി, നിജേഷ് മാള, രാജീവ് രഘു എന്നിവർ നേതൃത്വം നൽകി.


