
ബഹ്റൈനിലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് തണലേകാൻ ‘കേരള ഗാലക്സി ബഹ്റൈൻ’ പുതപ്പുകൾ വിതരണം നടത്തി.


മനാമയിൽ നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി മുഖ്യതിഥിയായി പങ്കെടുത്തു. കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമല, ഉപദേശക സമിതി അംഗം ഗഫൂർ മയ്യന്നൂർ, സെക്രട്ടറി വിനോദ് അരൂർ എന്നിവർ വിതരണത്തിന് നേരിട്ട് നേതൃത്വം നൽകി.


കഠിനമായ തണുപ്പുകാലത്ത് തൊഴിലാളികൾക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യപ്രവർത്തനം സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും കൂടുതൽ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് സംഘടന അറിയിച്ചു.


