
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നയം രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക്ക് ജുമ അറിയിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സുരക്ഷിതവും സന്തുലിതവുമായ പഠനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് മറ്റു വിദ്യാര്‍ത്ഥികള്‍ക്കു തുല്യമായ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ശൂറ കൗണ്‍സിലില്‍ അബ്ദുല്ല അല്‍ നുഐമിക്ക് രേഖാമൂലം നല്കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
67 സ്കൂളുകളിലായി പഠിക്കുന്ന, ചെറിയതോതില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന 382 കുട്ടികളെ സഹായിക്കാന്‍ 125 അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 51 സ്കൂളുകളിലായി പഠിക്കുന്ന ഓട്ടിസം ബാധിച്ച 286 കുട്ടികള്‍ക്കായി പ്രത്യേക ഓട്ടിസം പരിപാലന പരിപാടി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


