
മനാമ: എൻഎസ്എസ്–കെഎസ്സിഎ വനിതാ വേദിയുടെ നേതൃത്വത്തിൽ PECA ഇന്റർനാഷണൽ എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കെഎസ്സിഎ ആസ്ഥാനത്ത് കുട്ടികൾക്കായി ‘പാട്രിയോട്ടിക് പർസ്യൂട്ട്’ എന്ന പേരിൽ ഇൻഡോ–ബഹ്റൈൻ വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജനുവരി 23 വെള്ളിയാഴ്ച നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
മത്സരം പ്രായപരിധിയനുസരിച്ച് രണ്ട് വിഭാഗങ്ങളായി നടത്തി. പ്രാഥമിക റൗണ്ടിൽ വിജയിച്ച ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ച് നടന്ന സമാപന ചടങ്ങിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റൈനിലെ അറിയപ്പെടുന്ന ടോസ്റ്റ്മാസ്റ്ററും സ്വകാര്യ സ്കൂൾ പ്രിൻസിപ്പലുമായ സജിത സതീഷ് വിശിഷ്ടാതിഥിയായിരുന്നു.
കെഎസ്സിഎ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വനിതാ വേദി സെക്രട്ടറി സുമ മനോഹർ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ കെഎസ്സിഎ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ , വൈസ് പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. വനിതാ വേദി പ്രസിഡന്റ് രമ സന്തോഷ് ആശംസകൾ നേർന്നു. സാന്ദ്ര നിഷിൽ നന്ദി പ്രകാശിപ്പിച്ചു. പരിപാടികളുടെ വേദി നിയന്ത്രണം പാർവതി സജി ഏറ്റെടുത്തിരുന്നു .
ബഹ്റൈനിലെ പ്രശസ്ത ക്വിസ് മാസ്റ്റർമാരായ വിനോദ് മാസ്റ്ററും പ്രമോദ് രാജും മത്സരങ്ങൾ നിയന്ത്രിച്ചു. സീനിയർ വിഭാഗത്തിൽ അബൂബക്കർ മഫാസ്–വിഹാൻ വികാസ് സഖ്യം ഒന്നാം സ്ഥാനവും, സഞ്ജയ് പ്രജി–രോഹിൻ രഞ്ജിത് സഖ്യം രണ്ടാം സ്ഥാനവും, അരയ്ന മൊഹന്തി–ഉമ ഈശ്വരി സഖ്യം മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ അമേയ ജാ–കിൻഷുക് പഞ്ചോലി സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആരവ് ജിജേഷ്–സാവന്ത് സതീഷ് സഖ്യം രണ്ടാം സ്ഥാനവും, അദ്വൈത് കൃഷ്ണ–ആശിഷ് രാജ് സഖ്യം മൂന്നാം സ്ഥാനവും നേടി. സമാപന ചടങ്ങിൽ മുഖ്യാതിഥി സനീഷ് കൂറുമുള്ളിലും വിശിഷ്ടാതിഥി സജിത സതീഷും വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.


