
ക്രിസ്തുമസ്– പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ എ കെ സി സി സംഘടിപ്പിച്ച വിൻഡർ സർപ്രൈസ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വ്യാഴാഴ്ച വൈകിട്ട് ട്രീ ഓഫ് ലൈഫിന്റെ സമീപത്ത് സംഘടിപ്പിച്ച പരിപാടി, എ കെ സി സി ഗ്ലോബൽ സെക്രട്ടറിയും, ബഹ്റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക ഉദ്ഘാടനം നിർവഹിച്ചു. ജിബി അലക്സ് അധ്യക്ഷത വഹിച്ചു.
കാലാവസ്ഥാ വ്യതിയാനവും, പുകമഞ്ഞും, യുദ്ധഭീതിയും നിഴലിയ്ക്കുമ്പോഴും, പരസ്പരം മനസ്സിലാക്കുന്ന ഇത്തരം കൂട്ടായ്മകൾ പ്രവാസ ജീവിതത്തിന് സമാശ്വാസം പകരുന്നതാണെന്ന് ആശംസകൾ നേർന്നുകൊണ്ട് വൈസ് പ്രസിഡന്റ് പോളി വിതത്തിൽ പറഞ്ഞു.

സ്നേഹാ ജെൻസൻ, നവീന ചാൾസ്, സംഗീത്, ജോയ്സൺ, ലിഫി, എന്നിവർ അംഗങ്ങളുടെ കലാപരിപാടികൾ നിയന്ത്രിച്ചു.
ലേഡീസ് വിങ് ഭാരവാഹികളായ, മെയ്മോൾ ചാൾസ്, ലിവിൻ ജിബി, ലിജി ജോൺസൺ, അജിത ജസ്റ്റിൻ, സിന്ധു ബൈജു, ജോളി ജോജി, ജിൻസി ജീവൻ, നിഷ പ്രീജി, സുനു, ജെസ്സി ജെൻസൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
പോൾ ഉറുവത്ത്, റോയി ദാസ്, പ്രീജി, ജസ്റ്റിൻ ജോർജ്, ജോൺ ആലപ്പാട്ട്, രതീഷ് സെബാസ്റ്റ്യൻ,w ജോജി കുര്യൻ, ജെയിംസ്, ബൈജു, ബേബി ആന്റണി, അജിൻ, മാർട്ടിൻ, ബോബൻ, പ്രിൻസ്, റൂസോ, ജെൻസൺ, അജീഷ് തോമസ്, ലൈജു, ജിജോ ജോർജ്, ജോൺസൺ എന്നിവർ നേതൃത്വം നൽകി.
ജീവൻ ചാക്കോ സ്വാഗതവും, ജോൺ ആലപ്പാട്ട് നന്ദിയും പറഞ്ഞു.


